Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Shot

America

കോ​ട​തി​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​ക്കു നേ​രെ വെ​ടി​വ​യ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

വി​ൽ​സ​ൺ (നോ​ർ​ത്ത് കരോളിന​): അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് കരോളിന സം​സ്ഥാ​ന​ത്ത് വി​ൽ​സ​ൺ കൗ​ണ്ടി കോ​ട​തി​മു​റ്റ​ത്ത് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വെ​ടി​വ​യ്പി​ൽ 19 വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രു​ക്ക്. സം​ഭ​വ​ത്തി​ൽ അ​ബ്ദു​ൽ ക​രീം മു​സ്ത​ഫ​യെ (21) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ട​തി​ക്ക് മു​ന്നി​ലെ ബെ​ഞ്ചി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​സ്ത​ഫ, കോ​ട​തി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ​യും നേ​രെ​യും പ്ര​തി വെ​ടി​യു​തി​ർ​ത്തു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വി​ൽ​സ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു വി​ൽ​സ​ൺ കൗ​ണ്ടി ഷെ​റി​ഫ് ഡെ​പ്യൂ​ട്ടി​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രു​ടെ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വെ​ടി​വ​യ്പി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സ​മീ​പ​പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ വ്യാ​പ​ക തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up